Uncategorized

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം; പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ പാസാക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണം

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ധനകാര്യ വകുപ്പ് ട്രഷറി നിയന്ത്രണങ്ങൾ കർശനമാക്കി. വി.ഡി.സതീശൻ സർക്കാർ അധികാരമേറ്റ് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ട്രഷറി നിയന്ത്രണം. പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ പാസാക്കുന്നതിന് അനുമതി വാങ്ങണം. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ബില്ലുകൾ പാസാക്കുന്നതിലും പണം അനുവദിക്കുന്നതിലും കൃത്യമായ മാനദണ്ഡങ്ങളാണ് ട്രഷറി വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത തുകയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കുന്നതിന് നിയന്ത്രണമുണ്ട്.ഇത്തരത്തിലുള്ള ബില്ലുകൾ മാറി നൽകുന്നതിന് ധനകാര്യ വകുപ്പിൻ്റെയോ ട്രഷറി ഡയറക്ടറുടെയോ പ്രത്യേക അനുമതി ആവശ്യമാണ്. ശമ്പളം, പെൻഷൻ, സാമൂഹിക സുരക്ഷാ പെൻഷനുകൾ തുടങ്ങിയ അത്യാവശ്യ ചെലവുകൾക്ക് തടസമില്ലാതെ പണം ലഭ്യമാക്കും.

മാർച്ച് മാസങ്ങളിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ബില്ലുകൾ പാസാക്കുന്നതിൽ കൃത്യമായ മുൻഗണന നൽകാനും, സാമ്പത്തിക വർഷാവസാന തീയതികളിൽ വലിയ തുകകളുടെ ബില്ലുകൾ തടഞ്ഞുവയ്ക്കാനും വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button