തളിപ്പറമ്പിൽ എം ഡി എം എയുമായി കർണാടക സ്വദേശിയായ യുവതിയും യുവാവും പിടിയും

തളിപ്പറമ്പിൽ എക്സൈസിന്റെ മയക്കുമരുന്ന് വേട്ട രണ്ട് ഗ്രാമിലേറെ എംഡി എം എയുമായി യുവതിയും യുവാവും അറസ്റ്റിൽ. പട്ടുവം സ്വദേശി മുജീബ് റഹ്മാൻ കർണാടക സ്വദേശി മൈനാസ് മുഷ്ടാന് എന്നിവരെയാണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ ജോസഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ജോയിന്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി വി ശ്രീകുമാറിന് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എംഡി എം എ യുമായി രണ്ടുപേരും പിടിയിലാകുന്നത് എംഡി എം എ ഉപയോഗ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവര് എന്ന് എക്സൈസ് സംഘം പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അസീസ് പി വി ബിജു പ്രീവൻറ്റീവ് ഓഫീസർ ഉല്ലാസ് ജോസ് ടിവി വിജിത്ത് സിവിൽ എക്സൈസ് ഓഫീസർ എം കലേഷ് വനിത സിവിൽ എക്സൈസ് ഓഫീസർ എസ് സുജിത എക്സൈസ് ഓഫീസർ എം പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തളിപ്പറമ്പിലെ ഹോട്ടൽ റൂമിൽ വെച്ച് പിടികൂടിയത് തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.




