Uncategorized

നവവധുവായ നൃത്താധ്യാപിക ഭർതൃവീട്ടിൽ മരിച്ച നിലയിൽ

തളിപ്പറമ്പ്: നവവധുവായ നൃത്താധ്യാപികയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പത്തെ ആകാശ്മോഹനന്റെ ഭാര്യയും രമേശൻ-താര ദമ്പതികളുടെ മകളുമായ സാന്ദ്രതാര(22)ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുമ്പാണ് വിവാഹിതയായത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

കൊല്ലം സ്വദേശികളായ സാന്ദ്രതാരയുടെ കുടുംബം നേരത്തെ തളിയിൽ താമസക്കാരായിരുന്നു. ഇപ്പോൾ ബാവുപ്പറമ്പിലാണ് താമസം. സഹോദരൻ: സൂര്യജിത്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button