കണ്ണൂർ: വടക്കേ മലബാറിലെ കണ്ണൂർ അടക്കുള്ള റെയിൽവേ സ്റ്റേഷനുകളിൽ ജനറൽ – റിസർവേഷൻ ടിക്കറ്റ് കൗണ്ടറുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻഎംആർപിസി) യുടെ നേതൃത്വത്തിൽ റെയിൽ യാത്രക്കാർ കണ്ണൂർ റെയിൽവേസ്റ്റഷൻ പരിസരത്ത് പ്രതിഷേധ ധർണ നടത്തി.
കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. ഡി – റിസർവ്ഡ് – ലേഡീസ് കോച്ചുകൾ പുന:സ്ഥാപിക്കുക, സെൽഫ് ടിക്കറ്റ് പ്രിന്റിംഗ് മെഷീനുകൾ കൂടുതൽ സജ്ജീകരിക്കുക, മലബാർ, മാവേലി, തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനുകളിൽ ആറ് ജനറൽ കോച്ചുകൾ അനുവദിക്കുക, ബൈന്ദൂർ എക്സ്പ്രസ് സമയമാറ്റത്തിലൂടെ ഉടൻ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ നടത്തിയത്.
ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് ശശികല, രാജൻ തീയറേത്ത്, വിജയൻ കൂട്ടിനേഴത്ത്, ചന്ദ്രൻ മന്ന, മധു കക്കാട്, സി.കെ. ജിജു, പി. വിജിത്ത് കുമാർ, രാധാകൃഷ്ണൻ കടൂർ, ജി. ബാബു, എ.പി. രവീന്ദ്രൻ, എം.വി. മജീദ്, ടി.വിജയൻ, കെ.ജയകുമാർ,സൗമി ഇസബൽ പ്രസംഗിച്ചു.