Uncategorized
ഇരുകൈയ്യിലും കൂറ്റൻ പെരുമ്പാമ്പുകളുമായി യുവാക്കളുടെ പ്രകടനം; പിന്നാലെ കേസുമായി പോലീസും വനംവകുപ്പും, വീഡിയോ

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കൂറ്റൻ പെരുമ്പാമ്പുകളുമായി അപകടകരമായ അഭ്യാസം നടത്തുന്ന യുവാക്കളുടെ വിഡിയോ വൈറലാകുന്നു. പിന്നാലെ, സംഭവത്തിൽ പൊലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. പാമ്പുകളുടെ വാലിൽ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും അവയെ കഴുത്തിൽ ചുറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗംഗാ കനാലിന്‍റെ കരയോട് ചേർന്നുള്ള വയൽപ്രദേശത്തെ ടാർ ചെയ്ത റോഡിലാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് സൂചന.



