Uncategorized

മണല്‍ കടത്ത് തടയുന്നതിനിടെ പൊലീസിനെ ലോറി ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു, പ്രതി അറസ്റ്റില്‍

മലപ്പുറം: അനധികൃത മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പൊലീസി നെ ലോറി കൊണ്ട് ഇടിപ്പിച്ച് കൊ ല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ കടപ്പുറം മുത്താട്ട് വീട്ടില്‍ റാസിഖാണ് (29) അറസ്റ്റിലായത്. തിരൂര്‍ സ്റ്റേഷനിലെ എസ്.ഐ അനീഷ്, എസ്.സി.പി.ഒ കെ.ആ ര്‍. രാജേഷ്, സി.പി.ഒ ടോണി വര്‍ഗീസ് എന്നിവ രെയാണ് ലോ റി ഇടിപ്പിച്ച് അപായപ്പെ ടുത്താന്‍ ശ്ര മിച്ചത്. കൂട്ടാ യി ഭാരതപ്പുഴയുടെ ഭാഗത്ത് അനധികൃത മണല്‍കട ത്ത് തടയുന്നതിനായി യൂണിഫോമില്‍ പട്രോളിങ് ഡ്യൂട്ടി ചെയ്തു വര വെയാണ് പ്രതി വാഹനം പൊലി സിനു നേരെ ഓടിച്ചത്. അനധികൃ തമായി പുഴമണല്‍ കയറ്റി കൂട്ടായി ഭാഗത്തു നിന്നും വന്ന ലോറിയെ പാരിസ് എന്ന സ്ഥലത്തു വെ ച്ച് എസ്.ഐയും കൂട്ടരും കൈകാ ണിച്ചതിനെ തുടര്‍ന്ന് ഇവരെ ലോറി ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കു കയും തുടര്‍ന്ന് പ്രതി ലോറിയു മായി രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പ്രതിയെ പിന്തുടര്‍ന്നതോ ടെ പ്രതി ലോറിയുടെ പുറക് വശം ബോഡി ഉയര്‍ത്തി മണല്‍ റോഡി ലേക്ക് തട്ടിയിട്ട് എസ്.ഐയും സം ഘവും സഞ്ചരിച്ച വാഹനത്തിന് അപകടം വരുത്താന്‍ ശ്രമിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹ ണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button