24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മാരക മയക്കുമരുന്നുമായി ശ്രീകണ്ഠപുരത്ത് രണ്ട് പേർ അറസ്റ്റിൽ
Kerala

മാരക മയക്കുമരുന്നുമായി ശ്രീകണ്ഠപുരത്ത് രണ്ട് പേർ അറസ്റ്റിൽ

ശ്രീകണ്ഠപുരം: കാറിൽ കടത്തുകയായിരുന്ന മാരക മയക്കു മരുന്നുമായി രണ്ടുപേരെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളായി കോട്ടപറമ്പിലെ കളരിക്കുന്നേൽ കെ.കെ.അബ്ദുൾറാഷിദ് (29) ശ്രീകണ്ഠപുരം സി.എച്ച്.നഗറിലെ നെടുഞ്ചാര പുതിയപുരയിൽ സെയ്ദ് (31) എന്നിവരെയാണ് സി.ഐ ഇ.പി.സുരേശൻ, എസ്.ഐ പി.പി.അശോക് കുമാർ എന്നിവർ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെ തളിപ്പറമ്പ്ഇരിട്ടി സംസ്ഥാന പാതയിൽ ചെങ്ങളായി ചേരൻകുന്ന് വളവിൽ വാഹന പരിശോധനക്കിടയിലാണ് ഇവർ കുടുങ്ങിയത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന്8.03 ഗ്രാംഎം.ഡി.എം.എ പിടിച്ചെടുത്തു. കാസർകോഡ് നിന്നാണ് എം.ഡി.എം.എ വാങ്ങിച്ചതെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽപൊലീസിനോട് പറഞ്ഞത്.വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. എ.എസ്.ഐമാരായ സജിമോൻ, സുരേഷ്, മയക്കുമരുന്ന് പിടികൂടുന്ന ഡാൻസാഫ് ടീം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related posts

പൊ​തു​പ​രി​പാ​ടി​ക​ളി​ൽ 100 പേ​ർ മാ​ത്രം, മാ​സ് ടെ​സ്റ്റിം​ഗ്; സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്നു

Aswathi Kottiyoor

പ്രി​യ വ​ര്‍​ഗീ​സി​ന്‍റെ നി​യ​മ​നം; ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്

Aswathi Kottiyoor

വിവാഹത്തിന് മുന്നോടിയായി കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍.

Aswathi Kottiyoor
WordPress Image Lightbox