കണ്ണൂര്‍: തലശേരിയില്‍ വിദ്യാര്‍ഥികളെ കയറ്റാതെ മഴയത്തു നിര്‍ത്തിയ സ്വകാര്യ ബസിനെതിരെ നടപടി. സിഗ്മ എന്ന സ്വകാര്യ ബസിന് 10000 രൂപ പിഴയിട്ടു. തലശേരി ആര്‍ടിഒയുടേതാണ് നടപടി.
ബസ് തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരുടെ മൊഴി എടുക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും റിപ്പോര്‍ട്ട് തേടി.
ബസ് ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് കണ്ണൂരിലേയ്ക്ക് വരുമ്പോഴാണ് സംഭവം. ബസ് പുറപ്പെടുന്നതിന്റെ തൊട്ടുമുമ്പ് മാത്രം കയറിയാല്‍ മതിയെന്നു പറഞ്ഞ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ മഴയത്ത് നിര്‍ത്തിയെന്നാണ് പരാതി.
സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്.