Uncategorized

സഹകരണ ബാങ്ക് ലോക്കറിൽ വെച്ച 48 പവൻ സ്വർണം കാണാതായതായി പരാതി; ബാങ്കിനു മുന്നിൽ സമരമാരംഭിച്ച് യുവതിയും കുടുംബവും

കൊല്ലം: കൊല്ലത്തെ പ്രമുഖ സഹകരണ ബാങ്കിലെ ലോക്കറിൽ വെച്ച സ്വർണം കാണാതായതോടെ ബാങ്കിന് മുന്നിൽ സമരം ആരംഭിച്ച യുവതിയും കുടുംബവുംപേരൂർ സ്വദേശിനിയായ ധന്യ സുജിത് ആണ് കൊല്ലം പേരൂർ സഹകരണ ബാങ്കിനു മുന്നിൽ സമരം ആരംഭിച്ചിരിക്കുന്നത്. അമ്മയോടും കുട്ടിയോടുമൊപ്പം പ്രതിഷേധം. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന ഇവരുടെ 48 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. ​2013 മുതൽ ധന്യ ബാങ്കിന്റെ ലോക്കർ ഉപയോഗിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 22-ന് ലോക്കർ തുറക്കാൻ ധന്യ ബാങ്കിലെത്തി. എന്നാൽ ലോക്കർ കൈകാര്യം ചെയ്യുന്ന ജീവനക്കാരൻ അവധിയിലാണെന്നും അടുത്ത ആഴ്ച വരാനും ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു. ഏപ്രിൽ 27-ന് വീണ്ടും ബാങ്കിലെത്തിയ ധന്യ ലോക്കർ തുറന്നു പരിശോധിച്ചപ്പോഴാണ് മുഴുവൻ സ്വർണ്ണവും നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്.
2013 മുതൽ ധന്യ ബാങ്കിന്റെ ലോക്കർ ഉപയോഗിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 22-ന് ലോക്കർ തുറക്കാൻ ധന്യ ബാങ്കിലെത്തി. എന്നാൽ ലോക്കർ കൈകാര്യം ചെയ്യുന്ന ജീവനക്കാരൻ അവധിയിലാണെന്നും അടുത്ത ആഴ്ച വരാനും ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു. ഏപ്രിൽ 27-ന് വീണ്ടും ബാങ്കിലെത്തിയ ധന്യ ലോക്കർ തുറന്നു പരിശോധിച്ചപ്പോഴാണ് മുഴുവൻ സ്വർണ്ണവും നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button