Uncategorized

ടെലിഫോൺ അലവൻസ് 11000 രൂപ, അതിഥി സൽക്കാ‍രത്തിന് 8000 രൂപ; എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അറിയാം.

പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുന്നത്. ഓരോ മണ്ഡലത്തിലെയും ജനപ്രതിനിധി എന്ന നിലയിൽ ഇവ‍‌ർക്ക് ഒരുപാട് രാഷ്ട്രീയ ഉത്തരവാദിത്തങ്ങളും ഏൽക്കേണ്ടി വരുന്ന 5 വ‍ർഷങ്ങളാണ് ഇനി വരുന്നത്. എംഎൽഎമാരുടെ വ്യക്തിപരമായ ജീവിതത്തെ സംബന്ധിച്ചും ഇനി ഒരുപാട് മാറ്റങ്ങളുടെ കാലമാണ്. മണ്ഡലങ്ങളിൽ ജനപ്രതിനിധികളുടെ ശബ്ദമാകുന്നതിന് എംഎൽഎമാ‍ർക്ക് സ‍ർക്കാ‍രിൽ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. അതെന്തൊക്കെയാണെന്ന് നോക്കാം.എംഎൽഎമാ‍ർക്ക് അടിസ്ഥാന ശമ്പളമായി 2000 രൂപയാണ് ലഭിക്കുക. മാസാമാസം മണ്ഡല അലവൻസ് ആയി 25000 രൂപയും ലഭിക്കും. ടെലിഫോൺ അലവൻസ് ആയി 11,000 രൂപയും ഇൻഫ‍‌ർമേഷൻ അലവൻസ് ആയി 4000 രൂപയും സ‍ർക്കാ‍‌ർ അനുവദിച്ചിട്ടുണ്ട്. ഇത് കൂടാതെ അതിഥി സൽക്കാ‍ര അലവൻസ് ആയി 8000 രൂപ എംഎൽഎമാ‍രുടെ കീശയിലേക്കെത്തും. മാസം തോറും യാത്രാബത്തയായി 2000 രൂപയും ഉണ്ട്. ഇങ്ങനെ, ആകെ ഒരു എംഎൽഎക്ക് ഒരു മാസം ശമ്പളമായി ലഭിക്കുക 70,000 രൂപയാണ്.

ഇനി, ഇത് കൂടാതെ കേരളത്തിലോ മറ്റു സംസ്ഥാനങ്ങളിലോ പോകുന്നതിന് പെട്രോൾ അലവൻസായി കിലോമിറ്ററിന് 10 രൂപ വെച്ചും ലഭിക്കും. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, 40 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസും, സ്റ്റാഫ് അലവൻസായി 20,000 രൂപയും, പലിശ രഹിത വാഹന ലോണുകൾ എന്നിവയാണ് ലഭിക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button