Uncategorized

നീന്തി’പ്പോകുന്ന കാറുകൾ, സർവത്ര വെള്ളക്കെട്ട്, ഇങ്ങനെ പോയാൽ എന്താവും അവസ്ഥ; ബെം​ഗളൂരുവിലെ ദൃശ്യങ്ങൾ വൈറൽ

ബെംഗളൂരുവിൽ ഇന്നലെ പെയ്ത കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും കടുത്ത വെള്ളപ്പൊക്കവും കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ബെം​ഗളൂരു നിവാസികളായ അനേകങ്ങളാണ് ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. റോഡുകൾ മുങ്ങിയതും, വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങിക്കിടക്കുന്നതുമായ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വളരെ മോശം അവസ്ഥയിലാണ് എന്നും മഴക്കാലത്ത് വലിയ ദുരിതമാണ് ജനങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നതെന്നും ആളുകൾ വിമർശിക്കുന്നു. വളരെ കുറച്ച് നേരം മാത്രം മഴ പെയ്താൽ പോലും ഇതാണ് അവസ്ഥ. ഇങ്ങനെയാണെങ്കിൽ മഴ നീണ്ടുനിന്നാൽ എവിടേക്കായിരിക്കും കാര്യങ്ങളുടെ പോക്ക് എന്നാണ് പലരും ചോദിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button