Uncategorized

വി.ഡി. സതീശൻ്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ബിജെപിക്ക് ക്ഷണം; എംഎൽഎമാർ പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് നിയുക്ത നേമം എംഎൽഎ രാജീവ് ചന്ദ്രശേഖർ. വി.ഡി. സതീശൻ ഫോണിൽ വിളിച്ച് ചടങ്ങിലേക്ക് ക്ഷണിച്ചു. അതിനാൽ ചടങ്ങിൽ പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നിയുക്ത കഴക്കൂട്ടം എംഎൽഎ വി. മുരളീധരൻ, നിയുക്ത ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാർ എന്നിവരും തന്നോട് ഒപ്പം ചടങ്ങിൽ പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്. തൻ്റെ ആശംസയും നന്ദിയും അറിയിച്ചതായും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button