കെപിസിസി ഭാരവാഹി പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം. 280 അംഗ പട്ടികയ്ക്കാണ് അംഗീകാരം നല്‍കിയത്. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നേരത്തെ അയച്ച പട്ടിക പരാതിമൂലം ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി അയച്ച പട്ടികയ്ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്. കെപിസിസി സമര്‍പ്പിച്ച പട്ടിക പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു.
ഒരു ബ്ലോക്കില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ യുവാക്കളും വനിതകളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എഴുപത്തഞ്ചോളം പുതുമുഖങ്ങള്‍ പട്ടികയിലുണ്ടായേക്കുമെന്നാണ് സൂചന. പുതിയ പട്ടികയിലുള്ള 280 പേര്‍ക്കാകും കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ടാകുക.