30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നാടകപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു.
Kerala

നാടകപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു.

പ്രശസ്ത നാടക പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ മൊകേരി (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ ഡോ. രാമചന്ദ്രന്‍ മൊകേരി, കാലിക്കറ്റ് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടറായും ഗുരുവായൂരപ്പന്‍ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായും പ്രവര്‍ത്തിച്ചുണ്ട്.

മലയാള നാടകരംഗത്ത് സ്വന്തം ശൈലി ഊട്ടിയുറപ്പിച്ച ജനകീയ നാടകപ്രവര്‍ത്തകനാണ് രാമചന്ദ്രന്‍ മൊകേരി. നിരവധി ഷേക്‌സ്പിയര്‍ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാന്‍, രവീന്ദ്രന്റെ ഒരേ തൂവല്‍പ്പക്ഷികള്‍, ഗലീലിയോ, പിക്സേലിയ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോകും. രാമചന്ദ്രന്‍ മൊകേരിയുടെ മരണത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ ജയരാജ് അനുശോചിച്ചു.

ഭാര്യ ഉഷാകുമാരി, രണ്ട് മക്കള്‍. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം.

Related posts

*വിഷു: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് 31 പ്രത്യേക സര്‍വീസുകൾ*

Aswathi Kottiyoor

എപ്പോഴും ജൂസും പിടിച്ച് ഷാരോണിന് ഒപ്പം ഗ്രീഷ്മ; കുങ്കുമം തൊട്ട് ദിവസവും വാട്സാപ്പിൽ!

Aswathi Kottiyoor

വീ​ഡി​യോ കോ​ൾ സ്ക്രീ​ൻ​ഷോ​ട്ട് കാ​ണി​ച്ച് ഭീ​ഷ​ണി​; യു​വാ​വ് അ​റ​സ്റ്റി​ൽ

Aswathi Kottiyoor
WordPress Image Lightbox