Uncategorized

വേനൽ ചൂടിന് ആശ്വാസമാകും; സംസ്ഥാനത്ത് മഴയെത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മെയ് ആദ്യ വാരം മുതൽ വേനൽമഴ സജീവമായേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
മെയ് 1 ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും 2 ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ടാണ്. ഇന്ന് വ്യാപകമായി വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട നേരിയ ഇടത്തരം മഴ ലഭിച്ചേക്കും. ഇന്ന് പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 വരെ താപനില ഉയരാനാണ് സാധ്യത.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുന്നതിനാൽ ജാഗ്രത നിർദേശങ്ങൾ തുടർന്നു പാലിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button