Uncategorized

മുണ്ടത്തിക്കോട് വെട്ടിക്കെട്ടുപുര അപകടം; ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങൾ കണ്ടെത്തി

തൃശൂർ: തൃശൂർ വെടിക്കെട്ട് അപകട സ്ഥലത്ത് ഇന്നത്തെ പരിശോധനയിലും ശരീരഭാഗങ്ങൾ കണ്ടെത്തി. മുണ്ടത്തിക്കോട് പാടശേഖരത്ത് നിന്നാണ് പേശിയോട് കൂടിയ ഒരു ഭാഗവും മറ്റ് രണ്ട് ഭാഗങ്ങളും കണ്ടെത്തിയത്. 10 മൊബൈൽ ഫോൺ അവശിഷ്ട‌ങ്ങളും കണ്ടെത്തി. അപകടസമയത്ത് 37 പേരാണ് ഉണ്ടായിരുന്നത്. പരിശോധന ഊർജിതമാക്കിയിട്ടുണ്ടെന്നും അതിനായി വിപുലമായ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും തൃശൂർ സിറ്റി കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് അറിയിച്ചു.
‘ഇന്ന് നടത്തിയ പരിശോധനയിൽ പ്രദേശത്ത് നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. 10 മൊബൈൽ ഫോണുകളും കണ്ടെടുത്തു. അപകടസമയത്ത് 37 പേരാണ് ശാലക്കകത്ത് ഉണ്ടായിരുന്നത്. 33 പേരെ തിരിച്ചറിഞ്ഞു. നാല് പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഒരു മൃതശരീരം തിരിച്ചറിയാനുമുണ്ട്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. വീണ്ടും മൊഴി രേഖപ്പെടുത്തും. 200 മുതൽ 300 കിലോഗ്രാം വരെ ഭാരമുള്ള സ്ഫോടക വസ്‌തുക്കൾ ഇവിടെയുണ്ട്. അവ നീക്കം ചെയ്ത്‌ നിർവീര്യമാക്കും. ഡിഎൻഎ ഫലം ഒരാഴ്ചക്കകം ലഭിക്കും. അതിനായി വിപുലമായ അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്’. കമ്മീഷണർ വ്യക്തമാക്കി.
‘ഇന്ന് ലഭിച്ച ശരീരാവശിഷ്‌ടങ്ങളിൽ രണ്ട് പേരുടെ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വെടിമരുന്ന് ഒരു സ്ഥലത്ത് ശേഖരിച്ചതാകാം അപകടത്തിന്റെ്റെ രൂക്ഷത വർധിപ്പിച്ചതെന്നും ഫോറൻസിക് സർജൻ ഡോക്ടർ ടി.എസ് ഹിതേഷ് ശങ്കർ പറഞ്ഞു. പത്ത് പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. പറഞ്ഞ് ഫലിപ്പിക്കാൻ കഴിയാത്ത ഭീകരാവസ്ഥയായിരുന്നു. ചിന്നിച്ചിതറിയ നിലയിലായിരുന്നു ശരീരഭാഗങ്ങൾ. ദുരന്തത്തിൻ് നടുക്കത്തിൽ നിന്ന് ഇതുവരെയും മോചിതരായിട്ടില്ല. ബോംബ് സ്ഫോടനത്തിന് തുല്യമായ ഒന്നാണ് ഉണ്ടായത്’.ഹിതേഷ് ശങ്കർ പറഞ്ഞു.
‘പൊള്ളലിനേക്കാൾ സ്ഫോടനത്തിൽ തന്നെ മരിച്ചവരാണ് ഏറെയും. റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും. പത്ത് പേരുടെ മൃതദേഹം ലഭിച്ചതിൽ ഒരെണ്ണം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 28-ഓളം ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനക്കായി എടുത്തിട്ടുണ്ട്.

മൊബൈൽ ഡിഎൻഎ യൂണിറ്റ് അധികം വൈകാതെ മെഡിക്കൽ കോളജിലേക്ക് വരും’. അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ലൈസൻസിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പാറമേക്കാവ് പടക്കനിർമാണശാല ഉടമക്കെതിരെ പൊലീസ് കേസെടുത്തു. മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന പടക്കനിർമാണശാലയ്ക്കെക്കെതിരെയാണ് കേസ്. ലൈസൻസിയായ ബിനോയ് ജേക്കബിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവമ്പാടിയുടെ പടക്കനിർമാണശാലയിൽ സ്ഫോടനമുണ്ടായതിന് പിന്നാലെയാണ് പാറമേക്കാവിൻ്റെ പടക്കനിർമാണശാലയിൽ പരിശോധന നടത്തിയത്. തഹസിൽദാർ അടക്കമുള്ള റവന്യൂ ഉദ്യോ?ഗസ്ഥരും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. നിലവിൽ പടക്കനിർമാണശാല സീൽ ചെയ്തിട്ടുണ്ട്. കോട്ടയം സ്വദേശിയാണ് ലൈസൻസിയായ ബിനോയ് ജേക്കബ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button