Uncategorized

തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ 13 മരണം; അഞ്ച് പേർ ഗുരുതരാവസ്ഥയിൽ, അനുശോചിച്ച് പ്രധാനമന്ത്രി

തൃശൂർ: മുണ്ടത്തിക്കോട് അഞ്ചോളം വെടിക്കെട്ട് പുരകളിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ഇതുവരെ അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീര ഭാഗങ്ങളും ലഭിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പരിക്കേറ്റ അഞ്ച് പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. 17 പേർക്ക് ചെറിയ തോതിൽ പൊള്ളലേറ്റുള്ള പരിക്കുകളുമുണ്ട്.

തൃശൂർ പടക്കപ്പുരയിലുണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖപ്പെടട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അപകടത്തിന് പിന്നാലെ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി 8075011850 എന്ന നമ്പറിൽ ബന്ധപ്പെടാം. അടിയന്തര സഹായമായി സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക അടിയന്തരമായി തൃശൂർ ജില്ലാ കളക്ടർക്ക് റിലീസ് ചെയ്യുന്നതിന് ദുരന്ത നിവാരണ വകുപ്പ് ഫിനാൻസ് ഓഫീസറെ ചുമലപ്പെടുത്തിയതായി അഡീഷണൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. പ്രദേശത്ത് തുടർച്ചയായി സ്ഫോടനം ശബ്ദം കേൾക്കുകയും പുക ഉയരുന്നത് കാണുകയും ചെയ്തതോടെയാണ് നാട്ടുകാർ അപകടം മനസിലാക്കി ഓടിയെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button