Uncategorized

സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും; പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവുമെന്ന പരാതിയുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്. ഡ്യൂട്ടിയുടെ ഭാഗമായി നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഹത്യ നടത്തുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിന്റെ പരാതി. കെഎസ്‌യു നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് പൊലീസിൽ പരാതി.

ചെടിച്ചട്ടി കൊണ്ട് തലയ്ക്ക് അടിച്ചെന്ന് വ്യാജ പ്രചരണം നടത്തുന്നതായി സന്ദീപ് പരാതിയിൽ പരാതിയിൽ പറയുന്നു.കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻറ് അരുൺ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.നവകേരള സദസ് ആലപ്പുഴയിലെത്തിയപ്പോഴുണ്ടായ ആക്രമണ സംഭവങ്ങളെ തുടർന്നാണ് സന്ദീപിന് ഭീഷണിയുണ്ടായത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനടക്കം ആക്രമിച്ചുവെന്ന് അന്ന് കെഎസ്‌യു പ്രവർത്തകർ പരാതി ഉന്നയിച്ചിരുന്നു. സംഭവത്തിന് പിന്നാലെ കോൺ​ഗ്രസിന്റെ സൈബർ ഇടങ്ങളിൽ നിന്ന് വധഭീഷണി വരെ ഉയരുന്നതായാണ് സന്ദീപ് പറയുന്നത്. ഭരണം മാറിയാൽ തല അടിച്ച് പൊട്ടിക്കുമെന്നടക്കമുള്ള ഭീഷണികൾ സന്ദീപ് നേരിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button