Uncategorized

വിഷു പിറ്റേന്ന് ചക്കയിടുന്നതിനിടെ അപകടം, ചക്ക തലയിൽ വീണ് പരിക്കേറ്റ 57കാരൻ മരിച്ചു

കൊല്ലം : പ്ലാവിൽ നിന്നും ചക്ക അടർത്തുന്നതിനിടെ തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. അഞ്ചൽ കുരുവിക്കോണത്ത് ചോയ്സ് അപ്പോൾസ്റ്ററി കട നടത്തി വന്ന രാജു (57) ആണ് മരിച്ചത്. കഴിഞ്ഞ പതിനാറാം തീയതി രാവിലെ ആറ് മണിക്കാണ് വീട്ടുവളപ്പിൽ നിന്ന പ്ലാവിൽ നിന്നും രാജു ചക്ക അടർത്താൻ ശ്രമിച്ചപ്പോൾ തലയിലേക്ക് വീണത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് രാജുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും കഴുത്തിലും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയത്. ഇന്നലെ വൈകിട്ട് 3:00 മണിയോടെ മരിച്ചു. സംസ്കാരം ഇന്ന് നടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button