കാർഷിക വായ്പകൾക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രം. ഹ്രസ്വകാല കാർഷിക വായ്പകൾക്ക് ഒന്നര ശതമാനം പലിശയിളവ് പ്രഖ്യാപിച്ചത്. മൂന്നു ലക്ഷം രൂപവരെയുള്ള വായ്പകളുടെ പലിശനിരക്ക് നിരക്ക് ഉയരാതിരിക്കാൻ ബാങ്കുകളുടെ മേൽവരുന്ന ഒന്നര ശതമാനത്തിന്റെ ബാധ്യത സർക്കാർ ഏറ്റെടുക്കുകയാണ്.
റീപ്പോ നിരക്ക് വർധിപ്പിച്ചത് കാർഷിക വായ്പയെ ബാധിക്കാതിരിക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. 34,856 കോടി രൂപ അധികമായി ചെലവുവരും.