കൊട്ടിയൂർ: ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ ടൗണുകളിലെ ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. കൊട്ടിയൂർ ഹെൽത്ത് ഇൻസ്പെക്ടർ ടി എ ജെയ്സൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.പി ഭാഗ്യശ്രീ, സി ആർ സന്ധ്യ എന്നിവർ പങ്കെടുത്തു. പരിശോധനയിൽ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. പരിശോധന വീണ്ടും തുടരുമെന്ന് കൊട്ടിയൂർ ഹെൽത്ത് ഇൻസ്പെക്ടർ ടി എ ജെയ്സൺ അറിയിച്ചു.