25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • നിയന്ത്രണം വിട്ടബൈക്കിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു
Iritty

നിയന്ത്രണം വിട്ടബൈക്കിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു


ഇരിട്ടി: ഉളിയിൽ കുന്നിൻ കീഴിൽ നിയന്ത്രണം വിട്ടബൈക്കിൽനിന്ന് തെറിച്ച് വീണ് യുവാവ് മരണപ്പെട്ടു. മട്ടന്നൂർ കീച്ചേരിയിലെ ഷൈനി നിവാസിൽ ഷിബിൻ കുമാർ (32) ആണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന പുന്നാട് സ്വദേശി ഷിനോജിനെ പരിക്കുകളോടെ മട്ടന്നൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രി 8.45 ഓടെയാണ് അപകടം. ഇരിട്ടി ഭാഗത്തു നിന്നും മട്ടന്നൂരിലേക്ക് പോകുകയായിരുന്ന ബൈക്ക് റോഡിൽ നിന്ന് തെന്നി മറിയുകയും ബൈക്കിലുണ്ടായിരുന്ന ഒരാൾ റോഡിനരിലേക്കും ഷിബിൻ കുമാർ ബൈക്കുൾ പ്പടെ റോഡിലേക്കും തെറിക്കുകയായിരുന്നു. ഇതേ സമയം ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ റോഡിലുള്ള ബൈക്കിൽ തട്ടി കുറച്ചു ദൂരം ബൈക്കുമായി നീങ്ങിയതായും ദൃക്സാക്ഷികൾ പറയുന്നു. സാരമായി പരിക്കേറ്റ ഷിബിനെ മട്ടന്നൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഗോവിന്ദൻ – ലളിത ദമ്പതികളുടെ മകനാണ് ഷിബിൻ. ഭാര്യ: ഷീന. ഏകമകൾ: ധ്വനി. സഹോദരങ്ങൾ: ഷിനോജ്, ഷൈനി.

Related posts

തൊഴിലുറപ്പ് തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ – വൃന്ദാകാരാട്ട് ആറളം ഫാം സന്ദർശിച്ചു

Aswathi Kottiyoor

കച്ചേരിക്കടവിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചു പഴശ്ശി ഡാം കൺവെൻഷൻ ഹാൾ മരം വീണ് ഭാഗികമായി തകർന്നു

Aswathi Kottiyoor

ഗ്രീന്‍ലീഫ് 9-ാമത് ഇരിട്ടി പുഷ്‌പോത്സവം 21 മുതല്‍ ജനുവരി 8 വരെ; ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് അഞ്ചിന്

Aswathi Kottiyoor
WordPress Image Lightbox