Uncategorized

ബസുകളിലെ സീറ്റുകൾക്കിടയിൽ നിശ്ചിത അകലം വേണം; യാത്രക്കാരുടെ കാൽമുട്ട് സീറ്റുകൾക്കിടയിൽ കുടുങ്ങുന്നതിൽ പരിഹാരം

കോഴിക്കോട്: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ സ്റ്റേജ് കാര്യേജുകളിലെയും സീറ്റുകള്‍ തമ്മില്‍ നിയമാനുസൃതമുള്ള അകലമുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് ഉത്തരവ്. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനാവശ്യമായ നിര്‍ദ്ദേശം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എല്ലാ ആര്‍ടിഒമാര്‍ക്കും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
സ്വകാര്യ ബസുകളില്‍ സീറ്റുകള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കുന്നില്ലെന്നും അനുവദിച്ച സീറ്റുകളെക്കാള്‍ കൂടുതല്‍ സ്ഥാപിക്കുന്നതിനാല്‍ യാത്രക്കാരുടെ കാല്‍മുട്ട് സീറ്റുകള്‍ക്കിടയില്‍ കുടുങ്ങാറുണ്ടെന്നും കാണിച്ച് പേരാമ്പ്ര സ്വദേശി ടി സി വിജീഷാണ് പരാതി നല്‍കിയത്. ഇതിലാണ് ഇപ്പോൾ പരിഹാരമാകുന്നത്.

സീറ്റുകളുടെ പുറകിലേക്കുള്ള അകലം 68.5 ആണെന്ന് കോഴിക്കോട് ആര്‍ടിഒ കമ്മീഷനെ അറിയിച്ചു. വാഹന പരിശോധനയില്‍ നിയമലംഘനം കണ്ടെത്തുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വാഹന നമ്പര്‍ അറിയിച്ചാല്‍ ഇത്തരം നിയമലംഘനത്തിനെതിരെ നടപടിയെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വം കര്‍ശനമായി ഉറപ്പാക്കണമെന്നും കെ ബൈജുനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button