Uncategorized
പേരാവൂർ നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി പൈലി വാത്യാട്ട് വോട്ട് രേഖപ്പെടുത്തി

പേരാവൂർ നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർഥി പൈലി വാത്യാട്ട് വോട്ട് രേഖപ്പെടുത്തി. കേളകം പഞ്ചായത്തിലെ 164 ആം നമ്പർ ബൂത്തിലാണ് രാവിലെ കുടുംബസമേതം എത്തി സ്ഥാനാർത്ഥി വോട്ട് രേഖപ്പെടുത്തിയത് . രാവിലെ മുതൽ തന്നെ ബൂത്തുകളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്, നല്ല ആത്മവിശ്വാസത്തിൽ തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും നല്ല വിജയം പ്രതീക്ഷിക്കുന്നതായും പൈലി വാത്യാട്ട് പറഞ്ഞു.




