Uncategorized

മന്ത്രിക്കും രക്ഷയില്ല; കായിക മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ മോഷണം; ട്രോഫികളും മൊമന്റോകളും നഷ്ടമായി

ഭോപ്പാൽ: മധ്യപ്രദേശിലെ കായികമന്ത്രി വിശ്വാസ് സാരംഗിൻ്റെ ഔദ്യോഗിക വസതിയിൽ മോഷണം. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ട്രോഫികളും മൊമന്റോകളും നഷ്ടമായി. മന്ത്രി വീട്ടിലുണ്ടായിരുന്നപ്പോഴാണ് മോഷണം. അതീവ സുരക്ഷ മേഖലയിൽ സ്ഥിതി ചെയ്യുന്ന 74-ാം നമ്പർ ബംഗ്ലാവാണ് വിശ്വാസ് സാരംഗിൻ്റെ ഔദ്യോഗിക വസതി. ഗുരുതരമായ സുരക്ഷ വീഴ്‌ചയാണ് സംഭവിച്ചിരിക്കുന്നത്.
ഏപ്രിൽ രണ്ടിനും മൂന്നിനും ഇടയിലാണ് മോഷണം എന്നാണ് കരുതുന്നത്. ഏപ്രിൽ മൂന്നിന് സ്റ്റോർ റൂമിൻ്റെ വാതിലിന്റെ പൂട്ട് തകർത്തത് സുരക്ഷ ഉദ്യോഗസ്ഥർ കണ്ടപ്പോഴാണ് മോഷണം പുറത്തറിയുന്നത്. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന വിലപ്പെട്ട ട്രോഫികൾ, മെമെൻ്റോകൾ, ഷീൽഡുകൾ, ഷാളുകൾ എന്നിവയാണ് മോഷ്‌ടിക്കപ്പെട്ടത്. അതീവ സുരക്ഷയുള്ള വിഐപി മേഖലയാണെങ്കിലും മന്ത്രിയുടെ വസതിയിലെ സ്റ്റോർ റൂം സിസിടിവി നിരീക്ഷണത്തിലായിരുന്നില്ല.

മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് പ്രവീൺ സക്സേന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടിടി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വസതിക്ക് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് ഇൻ ചാർജ് ഗൗരവ് സിംഗ് ദോഹർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button