Uncategorized

റണ്ണൗട്ടിനെ ചൊല്ലി തർക്കം; അമ്പയറായി നിന്ന യുവാവ് കുത്തേറ്റു മരിച്ചു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ക്രിക്കറ്റ് മൽസരത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. റണ്ണൗട്ട് തീരുമാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് അമ്പയറായി നിന്ന യുവാവിനെ കുത്തിയത്. ഞായറാഴ്ച്‌ച വൈകുന്നേരമാണ് സംഭവം. 21 കാരനായ ഡോള അജിത് ബാബുവാണ് കൊല്ലപ്പെട്ടത്.

ഡോള അജിത് ബാബുവും സുഹൃത്ത് ബുഡുമുരി ചിരഞ്ജീവിയും ചേർന്നാണ് മൽസരം നിയന്ത്രിച്ചിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കളിക്കിടെ റൺ ഔട്ടിനെച്ചൊല്ലി കളിക്കാർ തമ്മിൽ തർക്കമുണ്ടായി. അജിത് ബാബുവും ചിരഞ്ജീവിയും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും കാണികളിലൊരാളായ കാന്ത കിഷോർ (26) പ്രകോപിതനാകുകയും അമ്പയർമാരെയും കളിക്കാരെയും അസഭ്യം പറയുകയും ചെയ്തു.
മൽസംരം അവസാനിച്ചതിനുശേഷം, അജിത് ബാബുവും ചിരഞ്ജീവിയും കുറച്ച് സുഹൃത്തുക്കളും അടുത്തുള്ള മറ്റൊരു പ്രദേശത്തേക്ക് പോയി. അവർ സ്ഥലത്തെത്തിയ ഉടനെ മറ്റൊരു തർക്കം പൊട്ടിപ്പുറപ്പെട്ടു. ഈ സമയം കൂട്ടത്തിലുണ്ടായിരുന്ന കിഷോർ പെട്ടെന്ന് കയ്യിലുണ്ടായിരുന്ന കത്തി പുറത്തെടുത്ത് രണ്ട് അമ്പയർമാരെ ആക്രമിക്കുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ അജിത് ബാബു സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ചിരഞ്ജീവിക്കും കുത്തേറ്റിട്ടുണ്ട്. തടയാൻ ശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റു.
പരിക്കേറ്റവരെ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിക്കുകയും അജിത് ബാബുവിനെ കൂടുതൽ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തിൽ അജിത് ബാബുവിന്റെ പിതാവ് ദോല അപ്പല രാജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിഷോറിനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. മദ്യലഹരിയിലായിരുന്നു പ്രതിയെന്നും റിപ്പോർട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button