Uncategorized

‘ഇടതുസംഘടനയില്‍പ്പെട്ടവരെ മാത്രം തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചു,കണ്ണൂരില്‍ അട്ടിമറിക്ക് ശ്രമിക്കുന്നു’

കണ്ണൂര്‍: ജില്ലയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി യുഡിഎഫിന്റെ അധ്യാപക സംഘടന. ഇടതുസംഘടനയില്‍പ്പെട്ടവരെ മാത്രം തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചുവെന്നാണ് ജില്ലാഭരണകൂടത്തിനെതിരായ പരാതി. കെപിസിടിഎ അംഗമായ ഷിനോ പി ജോസ് ആണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

ഇടത് അനുകൂല കോളേജ് അധ്യാപകരുടെ സംഘടനയായ എകെപിസിടിഎയില്‍ നിന്നും എകെജിസിടിയില്‍ നിന്നും നിരവധി അധ്യാപകരെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഓഫീസര്‍മാരായി നിയോഗിച്ചുവെന്ന് പരാതിയില്‍ ഉയര്‍ത്തുന്നു. നിയമപരമായി അല്ലാതെ ഫോണിലൂടെ വിളിച്ചാണ് ഇത്തരത്തിലുള്ള നിയമനങ്ങള്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

രക്തസാക്ഷി ഫണ്ട് തിരിമറി വിവാദവും വിമത പ്രശ്‌നങ്ങളും കാരണം സിപിഐഎം വലിയ പ്രതിരോധത്തിലായതുകൊണ്ടുതന്നെയാവണം തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന നീക്കവുമായി സിപിഐഎം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്ന് ഷിനോ പി ജോസ് ആരോപിച്ചു. സിപിഐഎം നേതാവായ ഷിജു ഖാന്റെ ഭാര്യ ഡോ. എന്‍ സിബിയെ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറായി കണ്ണൂര്‍ ജില്ലയില്‍ നിയമിച്ചിരിക്കുകയാണെന്നും അതില്‍ ദുരൂഹതയുണ്ടെന്നും തുടര്‍ന്നുവന്ന നടപടി ക്രമങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും എന്നും ഷിനോ പി ജോസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button