Uncategorized

ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ കൊല്ലപ്പെട്ടു; ദുരൂഹത

ഇസ്ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസറിന്റെ മുതിര്‍ന്ന സഹോദരന്‍ മുഹമ്മദ് താഹിര്‍ അന്‍വര്‍ പാകിസ്ഥാനില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

പാകിസ്ഥാനിലെ ബഹവല്‍പൂരിലെ ജാമിയ മസ്ജിദ് വാലി പള്ളിയില്‍ വച്ച് അന്‍വറിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കുമെന്ന് ജെയ്‌ഷെ മുഹമ്മദ് അറിയിച്ചു. മസൂദ് അസറിന്റെ അഞ്ച് സഹോദരങ്ങളില്‍ ഒരാളാണ് അന്‍വര്‍.ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നയാളായിരുന്നു അന്‍വര്‍. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ തിരിച്ചടിച്ച ഓപ്പറേഷന്‍ സിന്ദൂറില്‍ തന്റെ കുടുംബത്തിലെ 10 പേരും നാലോളം അനുയായികളും കൊല്ലപ്പെട്ടതായി അന്‍വര്‍ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button