Uncategorized
കൊച്ചിയിൽ വാഹനാപകടം; മൂന്ന് യുവാക്കൾ മരിച്ചു

കൊച്ചിയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്നു പേർ മരിച്ചു. ഫോർട്ട് കൊച്ചി നസ്രത്തിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ തോപ്പുംപടി സ്വദേശികളായ കാൽവിൻ ജേക്കബ്, സൂരജ് എന്നിവരാണ് മരിച്ചത് പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം ഉണ്ടായ അപകടത്തിൽ പള്ളുരുത്തി സ്വദേശി അനന്തുവാണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. അമിതവേഗതയാണ് അപകടങ്ങൾക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.




