Uncategorized

യുഎസിൻ്റെ 700 ദശലക്ഷം ഡോളറിൻ്റെ എയർക്രാഫ്റ്റ് തങ്ങൾ തകർത്തെന്ന് ഇറാൻ

റിയാദ്: സൗദിയിലെ എയർബേസ് ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ 700 ദശ ലക്ഷം ഡോളർ വിലയുള്ള യുഎസ് സൈനിക വിമാനങ്ങൾ തങ്ങൾ തകർത്തുവെന്ന് അവകാശ വാദവുമായി ഇറാൻ. വിമാനങ്ങളെയും മിസൈലുകളെയും ട്രാക്ക് ചെയ്യുന്നതിനും യുദ്ധക്കളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ബോയിങ് E-3 സെൻട്രിയാണ് ഇറാൻ ആക്രമണത്തിൽ തകർന്നത്.

യുഎസ് നിലയുറപ്പിച്ചിരിക്കുന്ന പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തു. ആറ് ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും ഇറാൻ ബേസ് ക്യാമ്പിലേക്ക് തൊടുത്തുവെന്നാണ് ലഭിക്കുന്ന വിവരം.
ആക്രമണത്തിൽ 15ഓളം യുഎസ് സൈനികർക്ക് പരിക്കേറ്റു എന്ന് റിപ്പോർട്ടുണ്ട്. റിയാദിൽ നിന്ന് 96 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന റോയൽ സൗദി എയർഫോഴ്സിൻ്റെ നിയന്ത്രണത്തിലുള്ള യുഎസ് ബേസ് ക്യാമ്പ് ലക്ഷ്യമാക്കി ഇതിനു മുമ്പും പല തവണ ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button