Uncategorized

കേരളത്തില്‍ ബിജെപി- സിപിഐഎം ഡീലുണ്ടെന്നത് വ്യക്തം’; എല്‍ഡിഎഫും എന്‍ഡിഎയും ഇരട്ടകളാണെന്ന് പവന്‍ ഖേര

കൊച്ചി: കേരളത്തില്‍ ബിജെപി- സിപിഐഎം ഡീല്‍ ഉണ്ടെന്നത് വ്യക്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. അത് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും എല്‍ഡിഎഫും ബിജെപിയും ഇരട്ടകള്‍ ആണെന്ന് വ്യക്തമാണെന്നും പവന്‍ ഖേര പറഞ്ഞു. യഥാര്‍ത്ഥ എ ടീം ബിജെപി മാത്രമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെക്കുറിച്ചും പവന്‍ ഖേര പ്രതികരിച്ചു. പ്രധാനമന്ത്രി പറഞ്ഞ എ എന്നതിന് അര്‍ത്ഥം ആബ്സന്‍റ് എന്നാണെന്നും കേരളത്തില്‍ തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ബിജെപി ആബ്സന്‍റ് ആയിരിക്കുമെന്നുമാണ് പവന്‍ ഖേര പറഞ്ഞത്.

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന ഉടന്‍ തന്നെ നടപടിയെടുത്തെന്നും അയാളിപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണെന്നും പവന്‍ ഖേര പറഞ്ഞു. ആരോപണം നേരിട്ടവരെ ബിജെപി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന് ആവശ്യമുളളപ്പോള്‍ എത്താത്ത പ്രധാനമന്ത്രി അപമാനിക്കാനായി എത്തുകയാണെന്നും അദ്ദേഹം കേരളത്തില്‍ എത്തുന്നതുകൊണ്ട് ഒരു ഗുണവുമില്ലെന്നും പവന്‍ ഖേര പറഞ്ഞു. വരാതിരുന്നാല്‍ ഇന്ധന ലാഭം എങ്കിലും ഉണ്ടാകുമെന്നും ഖേര പരിഹസിച്ചു.

പാലക്കാട് എംഎല്‍എ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് നരേന്ദ്രമോദി സംസ്ഥാനത്ത് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ട സാഹചര്യമുണ്ടായെന്നും ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകള്‍ ഗൗരവത്തോടെ കാണണമെന്നും നരേന്ദ്രമോദി പറഞ്ഞു.

കേരളത്തിന് പുറത്ത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ഒന്നിച്ചാണ്. കേരളത്തില്‍ മാത്രമാണ് ഇവര്‍ പരസ്പരം പോരടിക്കുന്നതായി അഭിനയിക്കുന്നത്. ബിഹാര്‍, ത്സാര്‍ഖണ്ഡ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ അവര്‍ സഖ്യത്തിലാണ്. കേരളത്തില്‍ പരസ്പരം ഇവര്‍ ‘ബി ടീം’ എന്ന് വിളിക്കുമ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ ‘എ ടീം’ ബിജെപി മാത്രമാണെന്ന് അവര്‍ തന്നെ സമ്മതിക്കുകയാണ്. ഇരുമുന്നണികളും ഒരുപോലെ ബിജെപിയെ ഭയപ്പെടുകയാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇവരുടെ കളളത്തരങ്ങള്‍ പുറത്തുവരും’ എന്നും മോദി പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button