Uncategorized

ഉത്തർപ്രദേശിൽ അരുംകൊല; യുവാവിന്റെ തലയറുത്ത ശേഷം വീട്ടിലേക്ക് കൊണ്ടുപോയി പ്രതി; നടുങ്ങി ഗ്രാമം

ലക്‌നൗ: ഉത്തർപ്രദേശിൽ നാടിനെ നടുക്കി അരുംകൊല. വാക്കുതർക്കത്തിന് പിന്നാലെ 25കാരനായ യുവാവിന്റെ തലയറുത്ത് വീട്ടിലേക്ക് കൊണ്ടുപോയ പ്രതിയെ പൊലീസ് പിടികൂടി. ഐസ്ക്രീം കച്ചവടക്കാരനായ യുവാവാണ് കൊല്ലപ്പെട്ടത്.

25 വയസ് മാത്രം പ്രായമുള്ള ബബ്ലു എന്ന യുവാവാവ് കൊല്ലപ്പെട്ടത്. ബാരാബങ്കി ജില്ലയിലെ പർസവാൾ ഗ്രാമത്തിൽ ഐസ്ക്രീം വിൽക്കാനായി ചെന്നതാണ് ബബ്ലു. ഇതിനിടെ ശങ്കർ യാദവ് എന്നയാളുമായി ബബ്ലു വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
തർക്കം രൂക്ഷമായതോടെ ശങ്കർ യാദവ് അരിവാളെടുത്ത് ബബ്ലുവിനെ ആക്രമിച്ചു. കഴുത്തറുത്ത ശേഷം ഒന്നുമറിയാത്ത പോലെ തലയും കൊണ്ട് വീട്ടിലേക്ക് പോയി. സംഭവം അറിഞ്ഞ് പ്രതിയുടെ വീട്ടിലേക്ക് ചെന്ന പൊലീസ് ഉദ്യോഗസ്ഥർ പാചകം ചെയ്യുന്ന ശങ്കറിനെയാണ്. തൊട്ടടുത്തായി ബബ്ലുവിന്റെ തലയും കാണാമായിരുന്നു.

വൻ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ബബ്ലുവിന്റെ തല കണ്ടെത്തി. കൊല്ലപ്പെട്ട ബബ്ലുവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഐസ്ക്രീം വിറ്റാണ് ബബ്ലു കുടുംബം പോറ്റിയിരുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button