Uncategorized
ഐഇഎല്‍ടിഎസ് പരീക്ഷയെഴുതാന്‍ കൊച്ചിയിലെത്തി; യുവ നഴ്സ് വയറുവേദനയെ തുടർന്ന് മരിച്ചു

വടക്കഞ്ചേരി: ഉപരിപഠനത്തിന് വിദേശത്ത് പോകാന്‍ ഐഇഎല്‍ടിഎസ് പരീക്ഷയെഴുതാന്‍ കൊച്ചിയിലെത്തിയ യുവ നഴ്സ് വയറുവേദനയെ തുടർന്ന് മരിച്ചു. കിഴക്കഞ്ചേരി വാല്‍ക്കുളമ്പ് ചടപ്പള്ളിക്കുളമ്പ് മുണ്ടപ്ലാക്കല്‍ ജോണിന്റെയും ജെസിയുടെയും മകള്‍ ലെന ജോണ്‍(23) ആണ് മരിച്ചത്.
തൃശൂർ മദര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ലെന ചൊവ്വാഴ്ച രാവിലെ പരീക്ഷയെഴുതാന്‍ കൊച്ചിയിലെത്തിയതാണ്. പരീക്ഷയ്ക്കിടെ പെട്ടെന്ന് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനാല്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സകള്‍ നല്‍കിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) പ്രവര്‍ത്തകയാണ് ലെന. നഴ്സിങ് സമരങ്ങളിലും പങ്കെടുത്തിരുന്നു.




