Uncategorized

തെരഞ്ഞെടുപ്പ് മത്സര ചിത്രം തെളിയാൻ ഇനി ഒരു നാൾ; പത്രികകൾ പിൻവലിക്കാൻ അവസരം നാളെ വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം പിൻവലിക്കാൻ നാളെ കൂടി അവസരം. തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനമായി പുറത്തുവിട്ട കണക്കുകൾ പ്രകാരം 1254 സ്ഥാനാർഥികളിൽ നിന്നായി 2125 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. ഇവയിൽ 1748 പത്രികകൾ സ്വീകരിച്ചു. 354 പത്രികകൾ തള്ളുകയും മൂന്ന് എണ്ണം പിൻവലിക്കുകയും ചെയ്തു.

സമർപ്പിച്ച പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസത്തിന് ശേഷമായിരിക്കും സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിയുക. അതേസമയം, സ്ഥാനാർഥികളുടെ പ്രചാരണം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ഏപ്രിൽ ഒമ്പതിനാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button