Uncategorized

തിരുപ്പറങ്കുൻറം കാർത്തിക ദീപവിവാദം: ക്ഷേത്രം ട്രസ്റ്റിനെതിരെ പുരോഹിതർ

ചെന്നൈ: തമിഴ്നാട് മധുര തിരുപ്പറങ്കുൻറം കാർത്തിക ദീപവിവാദത്തിൽ ക്ഷേത്രം ട്രസ്റ്റിനെതിരെ പുരോഹിതർ. ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിൽ ദീപം കത്തിച്ചത് ഒറ്റക്കെട്ടായ തീരുമാനമല്ലെന്ന് ആരോപിച്ച് നാല് പുരോഹിതരാണ് രംഗത്തെത്തിയത്. ആചാരം പാലിയ്ക്കുകയെന്നത് ഒറ്റക്കെട്ടായി എടുത്ത തീരുമാനം എന്നായിരുന്നു ട്രസ്റ്റിന്റെ വിശദീകരണം.

സുപ്രീം കോടതി വിധി പ്രകാരം ദർഗയ്ക്ക് സമീപത്തെ ദീപത്തൂണിൽ കാർത്തിക ദീപം കത്തിയ്ക്കാതിരുന്നതിന് ട്രസ്റ്റ് നൽകിയ വിശദീകരണം ഇങ്ങനെയായിരുന്നു. ആചാരത്തിന്റെ ഭാഗമായി ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിൽ മാത്രമെ ദീപം തെളിയിക്കാൻ പാടുള്ളു. ദീപത്തൂണിൽ കാർത്തിക ദീപം കത്തിയ്ക്കുന്നത് ആചാരത്തിന് എതിരാണ്. ട്രസ്റ്റ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമെന്നും പുരോഹിതരിൽ നിന്ന് അഭിപ്രായം തേടിയെന്നും ട്രസ്റ്റ് വിശദീകരിച്ചു.

എന്നാൽ ട്രസ്റ്റിന്റെ വിശദീകരണത്തിന് എതിരായാണ് പുരോഹിതർ ഇപ്പോൾ രംഗത്തെത്തിയത്. ദീപത്തൂണിൽ കാർത്തിക ദീപം കത്തിയ്ക്കുന്നത് സംബന്ധിച്ച് തങ്ങളോട് അഭിപ്രായം ചോദിച്ചിട്ടില്ല. ഒറ്റക്കെട്ടായി എടുത്ത തീരുമാനം അല്ലെന്നും പുരോഹിതർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. ഹൈന്ദവ സംഘടനകൾ നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേന്ദ്രത്തിന്റെ നിർദേശ പ്രകാരം ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ തമിഴ് നാട് സർക്കാറിനോട് വിശദീകരണവും തേടിയിട്ടുണ്ട്. കോടതിയലക്ഷ്യ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. കോടതി ഉത്തരവ് നടപ്പാക്കാത്തതിന് എതിരെയാണ് ഹർജി. പ്രധാന ഹർജിക്കാരനായ രാമ രവികുമാർആണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button