ഇറാനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ അമേരിക്ക, സുരക്ഷാ മേധവിയുമായി കൂടിക്കാഴ് നടത്താൻ ജെ ഡി വാൻസ്; റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇറാന്-യുഎസ് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി യുഎസ് മുന്‍കൈ എടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം യുഎസ് ഇറാനുമായി ചര്‍ച്ച നടത്തിയേക്കും. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇറാന് സുരക്ഷാ മേധാവി മൊഹ്സിന്‍ റസായും തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ദോഹയില്‍ വെച്ച് ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ജെ ഡി വാന്‍സിന്റെ കത്ത് മൊഹ്സിന്‍ ലഭിച്ചാതി അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. പക്ഷെ കത്തിലെ വിഷയങ്ങള്‍ ഇതുവരെ ഇറാന് പുറത്തുവിട്ടിട്ടില്ല.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഇറാനുമായുള്ള യുദ്ധവും ഇസ്രായേലുമായുള്ള വാഷിംഗ്ടണിന്റെ ബന്ധവുമാണെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പരസ്യമായി സമ്മതിച്ചിരുന്നു. 2024 ല്‍ ഡോണള്‍ഡ് ട്രംപിനെ പിന്തുണച്ച നിരവധി വോട്ടര്‍മാര്‍ ഭരണകൂടത്തിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി മാറി എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഭരണവിരുദ്ധ വികാരത്തിന് പ്രധാനമായും ചില കാരണങ്ങളുണ്ടെന്നും ജെ ഡി വാന്‍സ് പറഞ്ഞിരുന്നു. യുദ്ധം, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയെങ്കിലും അതിനോട് നീതിപുലര്‍ത്താന്‍ സാധിച്ചില്ലെന്ന ആശങ്കകള്‍, ഇസ്രയേലുമായുള്ള വാഷിങ്ടണിന്റെ ബന്ധത്തിലുള്ള അതൃപ്തി തുടങ്ങിയ കാരണങ്ങള്‍ തിരിച്ചടിച്ചെന്നും വാന്‍സ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.അതേസമയം, ഇറാനെതിരെയുള്ള ആക്രമണത്തിനായി തയ്യാറെടുക്കാന്‍ സൈന്യത്തിന് ഇസ്രയേല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കുമ്പോഴാണ് സൈന്യത്തിന് ആക്രമണം പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ യുദ്ധം വ്യാപിപ്പിക്കുമെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ്. അത് കാരണമുണ്ടാകുന്ന ഏത് പ്രത്യാഘാതത്തിനും തയ്യാറാണെന്നും ഇറാന്റെ സുരക്ഷാ കൌണ്‍സില്‍ മേധാവി മുഹസിന് റസായ് അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഇസ്രയേലിനെ പരസ്യമായി വിമർശിക്കുന്നുണ്ട്. ഇറാൻ യുദ്ധകാലത്ത് അമേരിക്ക സംരക്ഷണം നൽകിയ ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തിനായി അമേരിക്ക ചെലവാക്കിയ വലിയ തുക ഈ രാജ്യങ്ങളിൽ നിന്ന് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുദ്ധച്ചെലവുകളെച്ചൊല്ലി അമേരിക്കയ്ക്കുള്ളിൽ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സഖ്യരാജ്യങ്ങൾ പണം നൽകണമെന്ന ട്രംപിന്റെ പുതിയ ആവശ്യം ഉയർന്നത്.




