ഇരിട്ടി ഉപജില്ല കലോത്സവത്തിൽ ചരിത്രനേട്ടവുമായി വേക്കളം എ യു പി സ്കൂൾ

ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വേക്കളം എ.യു.പി. സ്കൂളിലെ പ്രതിഭകളെ അനുമോദിച്ചു. അതിന്റെ ഭാഗമായിവിജയാഘോഷവും ഘോഷയാത്രയും സംഘടിപ്പിച്ചു.എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് സ്കൂൾ അഭിമാനനേട്ടം സ്വന്തമാക്കിയത്. കൂടാതെ യു.പി. തലത്തിൽ നാലാം സ്ഥാനവും സംസ്കൃതോത്സവത്തിൽ മികച്ച വിജയവും സ്കൂളിന് ലഭിച്ചു.
വിജയത്തിന്റെ ആഹ്ലാദം പങ്കുവെച്ചുകൊണ്ട് രാവിലെ 10 മണിക്ക് സ്കൂളിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് നെടുമ്പൊയിൽ കൾച്ചറൽ ഫോറം, നെടുംപുറംചാൽ ഓട്ടോ തൊഴിലാളി യൂണിയൻ, അത്തൂർ വായനശാല ക്ലബ്ബ്, ഈരായിക്കൊല്ലിയിലെ നാട്ടുകാർ തുടങ്ങിയവർ സ്വീകരണം നൽകി.
പിടിഎ പ്രസിഡണ്ട് ഷാജി കെ, മദർ പീ ടി എ വിജിഷ എം, എക്സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രിക ചന്ദ്രൻ, ബേസിൽ എ ജേക്കബ്, മനോജ് മാത്യു, സരിത സനീഷ്, ഷിജിന മോഹനൻ, ഷെമി ജോബിൻ, ഷൈനി വിനോദ്, ഷിജിന കെ.എ, അധ്യാപകരായ റെജികെ.എ, കാന്തി മതി പി.വി, ശ്രീജിത്ത്എ.ഇ, ആശ്രിത് കെ. അനുശ്രീ ജി. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.




