Uncategorized

നിരാഹാര സമരം 15 -ാം ദിവസത്തിൽ; ഇന്ന് മുതൽ ചികിത്സ നിഷേധിക്കുകയാണ്, ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചാൽ ചെറുക്കും,വളർമതി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ LPST ഉദ്യോഗാർഥികളുടെ സമരം 127 -ാം ദിവസവും തുടരുന്നു. സമരസമിതി നേതാവ് വളർമതിയുടെ നിരാഹാരസമരം പതിനഞ്ചാം ദിവസം പിന്നിട്ടു. ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചാൽ ചെറുക്കുമെന്ന് വളർമതി പറഞ്ഞു. പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെന്നും
വളർമതി പറഞ്ഞു.എന്റെ ജീവനിൽ ആശങ്കയുള്ള സർക്കാരിന് ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുക എന്നത് മാത്രമാണ് ഇനി ചെയ്യാനുള്ളത്. അല്ലാതെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ എല്ലാം തന്നെ ചെറുക്കും. ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കരുത്. ഡ്രിപ്പ് പോലും കയറാത്ത നിലയിൽ ആരോഗ്യനില മാറി. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും എൽപിഎസ്ടി ഉദ്യോഗാർഥികൾ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button