Uncategorized

‘കോലിയുടെ സ്വപ്നം നടക്കാന്‍ സാധ്യതയില്ല’; 100 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കാന്‍ താരത്തിന് സാധിക്കില്ലെന്ന് അഭിഷേക് നായര്‍

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറിയെന്ന വിരാട് കോലിയുടെ സ്വപ്നം സഫലമാവാന്‍ സാധ്യതയില്ലെന്ന് മുന്‍താരം അഭിഷേക് നായര്‍. ടെസ്റ്റ്, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച കോലി ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. മുപ്പത്തിയെട്ടുകാരനായ കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 84 സെഞ്ച്വറി നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 30 സെഞ്ച്വറികളും ഏകദിനത്തില്‍ 55 സെഞ്ച്വറികളും ടി2യില്‍ ഒരു സെഞ്ച്വറിയുമാണ് കോലിയുടെ പേരിനൊപ്പമുള്ളത്. അടുത്തവര്‍ഷത്തെ ഏകദിന ലോകകപ്പുവരെ കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകകപ്പിന് മുന്‍പ് 16 സെഞ്ച്വറികൂടി നേടാനുള്ള മത്സരങ്ങള്‍ കോലിക്ക് കിട്ടാനിടയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഷേക് നായരുടെ പ്രതികരണം. 2027ലെ ലോകകപ്പിന് ശേഷവും ഇന്ത്യന്‍ ടീമില്‍ തുടരാനുള്ള ശാരീരികക്ഷമതയും കളിമികവും കോലിക്കുണ്ടെന്നും അഭിഷേക് നായര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം, കോലിയെ വാഴ്ത്തി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമൊക്കെയായിരുന്ന രവി ശാസ്ത്രി രംഗത്ത് വന്നിരുന്നു. ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരം കോലിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ കോലി നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് ശാസ്ത്രി താരത്തെ വാനോളം പുകഴ്ത്തിയത്. അസാധ്യ ഫിറ്റ്‌നസും നിലവാരമുള്ള ബാറ്റിങ് ശൈലിയുമുള്ള കോലിക്ക് ഇനിയും ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ ശേഷിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓക്ക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ആദ്യ ഏകദിനത്തില്‍ പേസര്‍മാരെ തുണച്ച പിച്ചില്‍ 51 പന്തില്‍ നിന്ന് 13 ഫോറുകളും ഒരു സിക്‌സറുമടക്കം 74 റണ്‍സാണ് കോലി അടിച്ചെടുത്തത്.രവി ശാസ്ത്രി പറഞ്ഞതിങ്ങനെ… ”അടുത്ത കാലത്ത് വിരാട് കളിച്ചതില്‍ വച്ച് ഏറ്റവും മികച്ച ഇന്നിങ്സുകളില്‍ ഒന്നാണിത്. ഇത്തരമൊരു പിച്ചില്‍ ഒരു പിഴവും വരുത്താതെ ഇത്രയും സുഗമമായി ബാറ്റ് ചെയ്യുക എളുപ്പമല്ല. ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച വൈറ്റ് ബോള്‍ താരമാണ് അദ്ദേഹം. ചേസിങ്ങില്‍ അദ്ദേഹത്തിന്റെ റണ്‍സുകളും സെഞ്ചുറികളും മത്സരങ്ങള്‍ ജയിപ്പിക്കാനുള്ള ശേഷിയും നോക്കൂ, ഒരു ക്ലാസിക് ബാറ്ററുടെ പ്രകടനമാണത്.” ശാസ്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button