Uncategorized
രോഗബാധിതയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ഒളിവിൽ

ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഒളിവിൽ. പാനൂരിലെ കോൺഗ്രസ് നേതാവും പാനൂർ നഗരസഭ മുൻ യു ഡി എഫ് കൗൺസിലറുമായ മഠപ്പുര ചന്ദ്രനാണ് ഒളിവിൽ പോയത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ ചുമത്തി വളയം പൊലീസ് കേസ് എടുത്തിട്ടുണ്ട്.




