Uncategorized

തൃശൂർ മങ്കരയിൽ ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാത മൃതദേഹം

തൃശൂർ വടക്കാഞ്ചേരി മങ്കരയിൽ ഉപയോഗശൂന്യമായ കിണറ്റിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ചെറുവായിൽ ബഷീറിന്റെ വീട്ടുപറമ്പിലെ പൊട്ടക്കിണറ്റിലാണ് ഇന്ന് രാവിലെ ഏഴരയോടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടുപറമ്പിന് സമീപത്തുകൂടെയുള്ള വഴിയിലൂടെ പോവുകയായിരുന്ന തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്. പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണറിന് സമീപത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് നാട്ടുകാർ വടക്കാഞ്ചേരി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുറത്തെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button