ചർച്ചകൾ ഏകപക്ഷീയമാകില്ല; CPIMൻ്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഒമ്പത് പൊളിറ്റ്ബ്യൂറോ അംഗങ്ങൾ പങ്കെടുക്കും

തിരുവനന്തപുരം: കോഴിക്കോട് നടക്കുന്ന സിപിഐഎമ്മിൻ്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഒമ്പത് പൊളിറ്റ്ബ്യൂറോ അംഗങ്ങൾ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നടക്കുന്ന തിരുത്തൽ പ്രക്രിയയെ സംബന്ധിച്ച് നിർണ്ണായകമാണ് സെപ്റ്റംബർ 13, 14, 15 തീയതികളിൽ ചേരുന്ന സിപിഐഎമ്മിൻ്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി. വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ തുറന്ന ചർച്ചയ്ക്ക് വഴി തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒൻപത് പി ബി അംഗങ്ങൾ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നുള്ള നാല് പി ബി അംഗങ്ങൾ അടക്കം ഒൻപത് പേരാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കുക. ജനറൽ സെക്രട്ടറി എം എ ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എ വിജയരാഘവൻ എന്നിവർക്ക് പുറമെ അശോക് ധാവ്ളെ, കെ ബാലകൃഷ്ണൻ, യു വാസുകി, ബി വി രാഘവലു, വിജു കൃഷ്ണൻ എന്നിവരാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കുക




