Uncategorized
ഗുവാഹത്തിയില്‍ ഹോട്ടലില്‍ വെടിവെപ്പ്; നാല് പേര് കൊല്ലപ്പെട്ടു

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ ഹോട്ടലില്‍ വെടിവെപ്പ്. നാല് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഗുവാഹത്തി ബോറ സര്‍വീസ് ഏരിയയിലെ ‘ഹോട്ടല്‍ ബിലാസ് ഇന്‍’ എന്ന ഹോട്ടലിലാണ് സംഭവമുണ്ടായത്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഹോട്ടലുടമയും മകനും ഉള്‍പ്പെടുന്നു. ആക്രമണത്തിന് കാരണം ഭൂമി തര്‍ക്കമെന്നാണ് സൂചന.ഗുവാഹത്തി പൊലീസ് കമ്മീഷണര്‍ പാര്‍ത്ഥ സാരഥി മഹന്ത സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊലീസ് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും, അവ പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി അയക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. വെടിവെപ്പില്‍ മറ്റ് പലര്‍ക്കും പരുക്കേറ്റതായും, ഇവരെ ചികിത്സയ്ക്കായി ഗുവാഹത്തി മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.




