Uncategorized

കോവളം സ്പാ കേസ്: പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ സ്പായില്‍ പീഡിപ്പിച്ച കേസില്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു. പ്രതികളായ പെണ്‍കുട്ടിയുടെ ഇളയമ്മയെയും ഭര്‍ത്താവിനെയുമാണ് റിമാന്‍ഡ് ചെയ്തത്. ഇളയമ്മയെ അട്ടക്കുളങ്ങര ജയിലിലേക്കും ഭര്‍ത്താവിനെ നെയ്യാറ്റിന്‍കര ജയിലിലേക്കുമാണ് മാറ്റിയത്. ആന്ധ്രയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.

രണ്ട് വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി, അമ്മയുടെ അനിയത്തിയുടെ സംരക്ഷണയിലായിരുന്നു വളര്‍ന്നത്. ഇവര്‍ പെണ്‍കുട്ടിയെ പണം വാങ്ങി വില്‍ക്കുകയായിരുന്നു. കോവളത്ത് നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും വില്‍ക്കാന്‍ ശ്രമിച്ചു. സ്പാ ജീവനക്കാരനാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. കാണാതായതോടെ പ്രതികള്‍ പൊലീസ് സഹായം തേടുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തി കേരളത്തിന് പുറത്ത് വില്‍ക്കാനായിരുന്നു ഇവര്‍ പദ്ധതി ഇട്ടിരുന്നത്. പെണ്‍കുട്ടി രക്ഷപ്പെട്ടാല്‍ വരുമാനം നിലയ്ക്കുമെന്നായിരുന്നു പ്രതികള്‍ക്ക് ഭയം. പൊലീസ് അന്വേഷണത്തില്‍ നെയ്യാര്‍ ഡാമിന് സമീപമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button