‘സ്വന്തം നിഗമനവും നിലപാടുമുണ്ട്, പരസ്യമായി പറയാനില്ല’; മാസപ്പടി കേസിലെ സർക്കാർ നിലപാടിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: മാസപ്പടി കേസിൽ സർക്കാർ നിലപാടിനെച്ചൊല്ലിയുള്ള വിവാദത്തിൽ സ്വന്തം നിഗമനവും നിലപാടുമുണ്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇപ്പോൾ പരസ്യ സംവാദത്തിന് ഇല്ല. പറയാനുള്ളത് പാർട്ടി ഫോറത്തിൽ പറയുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഫ്ലെക്സുകളെക്കുറിച്ചുള്ള ചോദ്യത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പ്രതികരണം.
“കോൺഗ്രസിലെ നിലവിലെ വിവാദത്തിൽ എനിക്ക് എന്റേതായ നിഗമനവും നിലപാടുമുണ്ട്. പക്ഷേ പരസ്യമായി പറയാനില്ല. പബ്ലിക് ഡിബേറ്റിന് ഇല്ല. പാർട്ടിയിൽ ഉത്തരവാദിത്തപ്പെട്ടവർ അത് പറയട്ടെ. ഉമ്മൻ ചാണ്ടി നമ്മുടെ ഹൃദയത്തിന്റെ ഭാഗം. പാർട്ടി എന്നോട് ചോദിച്ചാൽ അപ്പോൾ നിലപാട് പറയും. അതുവരെ വെയ്റ്റ് ആൻ്റ് സീ”- തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
മുൻ സർക്കാർ ചെയ്ത കാര്യങ്ങൾ അത് പോലെ വരുന്ന സർക്കാറും ചെയ്യണമെന്നില്ലല്ലോ എന്ന് കിഫ്‌ബിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. പുതിയ സർക്കാറിന് പുതിയ പോളിസി ഉണ്ടാകും. അക്കാര്യം മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. നിയമസഭയിൽ ഇക്കാര്യം വന്നാൽ അപ്പോൾ നിലപാട് പറയുമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.




