കൊല്ക്കത്തയില് ദുര്ഗാ പൂജക്കിടെ ഉണ്ടായ അപകടം; മരണ സംഖ്യ 19 ആയി, 25 പേര്ക്ക് പരിക്ക്

കൊല്ക്കത്ത: കൊല്ക്കത്തയില് ദുര്ഗാ പൂജക്കിടെ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടത്തില് മരണ സംഖ്യ 19 ആയി ഉയര്ന്നു. 25 പേര്ക്ക് പരിക്കേറ്റതായാണ് റിപ്പോര്ട്ട്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കനത്ത മഴ പെയ്തതോടെ പന്തലിന് പുറത്ത് നിന്നവരും അകത്തേക്കു കയറിയതാണ് അപകടത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റവരെ കൊല്ക്കത്ത മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
സ്ഥിതിഗതികള് വിലയിരുത്താനായി പശ്ചിമ ബംഗാള് മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗര്വാളും ഇന്നലെ തന്നെ ആശുപത്രയില് എത്തിയിരുന്നു. പ്രധാനമന്ത്രി നരോന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും, രാഷ്ട്രപതി ദ്രൗപതി മുര്മുവും സംഭവത്തില് അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഈ സംഭവത്തെത്തുടര്ന്ന്, വന് ജനത്തിരക്ക് അനുഭവപ്പെടുന്ന പല പൂജ പന്തലുകളും താല്ക്കാലികമായി അടച്ചിടാന് അധികൃതര് നിര്ദ്ദേശിച്ചു. കൊല്ക്കത്തയില് ദുര്ഗ്ഗാ പൂജ ആഘോഷിക്കുന്നതിനായി ഏകദേശം 3500-ഓളം പന്തലുകളാണുള്ളത്.



