Uncategorized

കൂടി, പക്ഷെ പേടിക്കേണ്ട; സ്വർണവില ഇപ്പോഴും ഒന്ന് വാങ്ങിനോക്കാവുന്ന നിലയിൽത്തന്നെ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. 1,08,280 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. 13,535 രൂപയാണ് വിപണിവില. സ്വർണനിരക്കിൽ നേരിയ വർധനവാണ് ഉണ്ടായിരിക്കുന്നത് എങ്കിലും 1,10,000 ത്തിന് താഴെ നിൽക്കുന്നത് ഒരു ആശ്വാസമാണ്.

അതേസമയം, ആഗോളതലത്തിൽ സ്വർണവില അടുത്ത രണ്ട് വർഷത്തിനുള്ളിൽ സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരാൻ സാധ്യതയെന്നാണ് പ്രമുഖ നിക്ഷേപകരുടെയും ധനകാര്യ വിദഗ്ധരുടെയും വിലയിരുത്തൽ. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും, സർക്കാർ കടബാധ്യതകളിലെ വർധന, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് ഡോളറിൻ്റെ ആധിപത്യത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയും സ്വർണത്തിന് വലിയ തോതിൽ ഡിമാൻഡ് വർധിപ്പിക്കുന്നുണ്ടെന്നും ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീതിയെത്തുടർന്ന് ബുധനാഴ്ച സ്വർണവിലയിൽ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തികൊണ്ട് ട്രോയ് ഔൺസിന് 4,075 ഡോളറിലെത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ ട്രോയ് ഔൺസിന് 5,500 ഡോളർ എന്ന റെക്കോർഡ് നിലവാരം തൊട്ടതിന് ശേഷമായിരുന്നു ഈ ഇടിവ്.

എന്നാൽ, നിലവിലെ ഇടിവ് താൽക്കാലികമാണെന്നും സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വൈകാതെ ശക്തമായി തിരിച്ചുവരുമെന്നും ഫണ്ട് മാനേജർമാർ വിലയിരുത്തുന്നു.

ലോകത്തെ വിവിധ കേന്ദ്രബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരം യുഎസ് ഡോളറിൽ നിന്ന് മാറ്റി സ്വർണത്തിലേക്ക് വൈവിധ്യവത്കരിക്കുന്നത് വിലവർധനയ്ക്ക് പ്രധാന കാരണമാകുന്നുണ്ട്. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ മാത്രം കേന്ദ്രബാങ്കുകൾ 63 ടൺ സ്വർണമാണ് വാങ്ങിയത്. 2024 നവംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ ശേഖരണമാണിത്. ചൈനീസ് സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ കൈവശമുള്ള സ്വർണശേഖരം 2,410 ടണ്ണായി ഉയർന്നു. ഇത് ആകെ കരുതൽ ശേഖരത്തിൻ്റെ 9 ശതമാനത്തോളമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button