Uncategorized
ശ്രീലേഖയുടെ രാജി: ‘വഴിയിലൂടെ പോകുന്ന സകലമാന വേസ്റ്റുകളെയും വിളിച്ച് കേറ്റും,അപ്പോൾ ഇതിനപ്പുറവും കാണേണ്ടി വരും’

തിരുവനന്തപുരം: ആര്‍ ശ്രീലേഖയുടെ രാജിയില്‍ പ്രതികരിച്ച് മുന്‍ യുവമോര്‍ച്ച വൈസ് പ്രസിഡന്‌റ് കൈപ്പള്ളി വിഷ്ണു നാരായണന്‍. വഴിയില്‍ കൂടി പോകുന്ന സകലമാന വേസ്റ്റുകളെയും വിളിച്ച് കേറ്റുമെന്നും ഒറ്റ ദിവസം കൊണ്ട് സംസ്ഥാന ഉപാധ്യക്ഷന്‍ വരെ ആക്കുമെന്നും പരിഹസിച്ചാണ് വിഷ്ണുവിന്‌റെ ഫേസ്ബുക്ക് പോസ്റ്റ്.
‘അടികൊള്ളുന്നവനും ജയിലില്‍ കിടക്കുന്നവനും പുച്ഛവും പരിഹാസവും. എന്തിനേറെ പറയുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് പോലും വിവിഐപി കോര്‍പ്പറേറ്റ് മുതലാളിയാണ്. അപ്പോള്‍ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും! ഇനിയുമെന്തൊക്കെ’, എന്ന് പറഞ്ഞാണ് വിഷ്ണു കുറിപ്പ് അവസാനിപ്പിക്കുന്നത്.




