Uncategorized
കൊട്ടിയൂർ തലക്കാണി ഗവ. യു.പി. സ്കൂളിൽ ‘വാനോളം വായനയോളം’ പദ്ധതിക്ക് തുടക്കമായി

കൊട്ടിയൂർ: കൊട്ടിയൂർ തലക്കാണി ഗവ. യു.പി. സ്കൂളിൽ കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘വാനോളം വായനയോളം’ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പുസ്തക വായനാനുഭവം പങ്കുവെക്കൽ സംഘടിപ്പിച്ചു.
പ്രശസ്ത സാഹിത്യകാരൻ സോജൻ വർഗീസ് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക വിജയലക്ഷ്മി പി.കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ഷെറി മറിയം മനോഷ്, ഡോണിയ മരിയ സിജേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ വിദ്യാർത്ഥികളായ അനാമിക മനോജ്, അലൻ ജസ്റ്റിൻ, നിയ ടെസ്സ നിതിൻ, ജിയ മരിയ ഉറുമ്പിൽ, അന്ന മരിയ മോബിൻ, ആൻവി സാവിയോ ജെറിൻ, നിയ റോസ് അനീഷ്, ഇഷ നെൽസൺ, ഷോൺ ലിൻ്റോ, അൽനിയ ജെയ്സൺ തുടങ്ങിയവർ തങ്ങൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള അനുഭവങ്ങളും അഭിപ്രായങ്ങളും സദസ്സുമായി പങ്കുവെച്ചു.



