Uncategorized

വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു. സിലിണ്ടറൊന്നിന് 183 രൂപയുടെ കുറവാണ് വരുത്തിയത്.ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇന്ന് മുതൽ പുതിയ വില നിലവിൽ വരും.

ഇന്നത്തെ വിലയിടിവോടെ 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2930 രൂപയായി കുറയും. അതേസമയം, ഗാർഹിക ഉപഭോക്താക്കൾക്ക് എണ്ണകമ്പനികൾ ഒരു ആനുകൂല്യവും നൽകിയിട്ടില്ല.ഗാർഹിക സിലിണ്ടർ വില മാറ്റമില്ലാതെ തുടരും.യുഎസിന്റെ ഇറാൻ ആക്രമണത്തെ തുടർന്നാണ് എണ്ണകമ്പനികൾ പാചകവാതക സിലിണ്ടറിന്റെ വിലയിൽ വൻ വർധന വരുത്തിയത്. ക്രൂഡോയിൽ വില വർധിച്ചതോടെയാണ് വില കൂട്ടിയത്. ഇതിൽ വാണിജ്യ പാചകവാതക സിലിണ്ടറിനാണ് ഏറ്റവും കൂടുതൽ വർധന വരുത്തിയത്. ഇതിൽ ചെറിയൊരു അംശം മാത്രമാണ് ഇപ്പോൾ കുറച്ചത്.

അതേസമയം, യുദ്ധകാലവുമായി താരതമ്യം ചെയ്യുമ്പോൾ വൻ വിലയിടിവിലാണ് രാജ്യാന്തര വിപണിയിൽ എണ്ണ വിൽക്കുന്നത്. ബാരലിന് 73.18 ഡോളറിലാണ് ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിൻ്റെ വില. ഡബ്യുടിഐ ക്രൂഡോയിലിൻ്റെ വ്യാപാരം 69.77 ഡോളറിലും പുരോഗമിക്കുന്നു. യുദ്ധത്തിൻറെ ഗതിയനുസരിച്ചിരിക്കും വരും ദിവസങ്ങളിലെ എണ്ണവില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button